പാലക്കാട്: മണ്ഡലത്തില്‍ ജില്ലക്ക് പുറത്ത് നിന്നുള്ള സ്ഥാനാര്‍ഥി വന്നാലും സ്വീകരിക്കുമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം. വിജയ സാധ്യത മാത്രമാകും മാനദണ്ഡമാകുക. മണ്ഡലത്തില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥി വരും. ജില്ലയിലെ ഘടകകക്ഷികളുടെ സീറ്റ് വെച്ച് മാറാനുള്ള സാധ്യതയും ഡിസിസി തള്ളിക്കളഞ്ഞില്ല. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് കെപിസിസി തീരുമാനം പ്രഖ്യാപിക്കുമെന്ന് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.