കോഴിക്കോട്: സൗദിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പില്‍ സല്‍മാന്‍ ഫാരിസ് (31) ആണ് പിടിയിലായത്. കൊയിലാണ്ടി പൊലീസാണ് പിടികൂടിയത്.
മലപ്പുറം സ്വദേശികള്‍ നടത്തുന്ന ജ്വല്ലറിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നുവെന്നാണ് കേസ്. 2025 ആഗസ്ത് 10-നാണ് കേസിനാസ്പദമായ സംഭവം പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.