പ്രതി സുരേഷ് കുമാർ Source: News Malayalam 24x7
KERALA

'തള്ളിയിട്ടത് വാതിലിൻ്റെ സമീപത്ത് നിന്നും മാറാത്തതിനാൽ' പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെൺകുട്ടിയെ ആക്രമിക്കാൻ കാരണം വാതിലിൻ്റെ സമീപം നിന്നതിനാലെന്നും പ്രതി പൊലീസിന് മൊഴി നൽകി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. പെൺകുട്ടിയെ ആക്രമിക്കാൻ കാരണം വാതിലിൻ്റെ സമീപം നിന്നതിനാലെന്നും പ്രതി പൊലീസിന് മൊഴി നൽകി.

പെൺകുട്ടി മാറാത്തതിൻ്റെ ദേഷ്യത്തിലാണ് ചവിട്ടിയത്. നടുവിലാണ് ചവിട്ടിയതെന്നും പ്രതിയുടെ മൊഴി. ഇയാൾ തനിച്ചാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. ഇയാൾക്കെതിരെ മറ്റ് കേസുകൾ ഉണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇന്നലെ രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിൽ നിന്നും സുരേഷ് കുമാർ പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വർക്കല അയന്തി ഭാഗത്ത് വെച്ചായിരുന്നു മദ്യപിച്ചെത്തിയ പ്രതി പെൺകുട്ടിയെ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ചത്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സഹയാത്രികയേയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് സഹയാത്രികർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലായ പ്രതി ആദ്യം കുറ്റം നിഷേധിച്ചിരുന്നു.

SCROLL FOR NEXT