താമരശേരി രൂപത FACEBOOK
KERALA

തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്‌തവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ സിറോ മലബാർ സഭ

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുള്ള യുവജനങ്ങളുടെ പട്ടിക തയ്യാറാക്കാൻ കെസിവൈഎം മാനന്തവാടി രൂപത നിർദേശം നൽകി

Author : ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ പങ്കാളിത്തം ഉറപ്പാക്കാൻ ഒരുങ്ങി സിറോ മലബാർ സഭ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുള്ള യുവജനങ്ങളുടെ പട്ടിക തയ്യാറാക്കാൻ കെസിവൈഎം മാനന്തവാടി രൂപത നിർദേശം നൽകി. രാഷ്ട്രീയ പാർട്ടികൾക്കല്ല, വ്യക്തികൾക്കാണ് പിന്തുണ നൽകുകയെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡൻ്റ് ബിബിൻ ജോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ കത്തോലിക്കാ നേതാക്കന്മാരെ മത്സരിപ്പിക്കുകയാണെങ്കിൽ പിന്തുണ നൽകും. ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, ക്രൈസ്തവരുടെ ശബ്ദം ഉറപ്പു വരുത്തുകയുമാണ്‌ ലക്ഷ്യം. സിറോ മലബാർ സഭയിലെ താമരശ്ശേരി, തൃശൂർ രൂപതകളിലും സമാന നിർദേശം നൽകിയിട്ടുണ്ട്. രൂപതകളിലെ കെസിവൈഎം, കത്തോലിക്കാ കോൺഗ്രസ് എന്നീ സംഘടനകളാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നത്. ഈ തെരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ വോട്ട് ഉറപ്പാക്കാൻ ഇടവകകളിൽ വിവിധ പ്രവർത്തനങ്ങളാണ് രൂപതകൾ ആഷ്കരിച്ചിരിക്കുന്നത്.

SCROLL FOR NEXT