കൊച്ചി: കോറോ ഹെൽത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി ടാൽറോപ് കമ്പനി. 300 ഓളം ജീവനക്കാരാണ് ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. കമ്പനിയുടെ സമീപനത്തിൽ ജീവനക്കാർ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
കഴിഞ്ഞ ജനുവരിയിൽ തന്നെ കമ്പനി നഷ്ടത്തിലാണെന്ന ഔദ്യോഗിക വിവരം ജീവനക്കാർക്ക് നൽകിയിരുന്നു. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും ശമ്പളവും ജൂലൈയോടെ നൽകുമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ തുടർനടപടി ഒന്നും ഇല്ലാത്തതിനെ തുടർന്ന് ജീവനക്കാർ പൊലീസിനെയും ലേബർ കമ്മീഷനേയും സമീപിച്ചിരുന്നു. എന്നാൽ ഇതിലൊന്നും കൃത്യമായ വിശദീകരണം കിട്ടിയിരുന്നല്ല. ഇതിനുപിന്നാലെയാണ് ജീവനക്കാർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.