പാലക്കാട്: പതിനാലുകാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. കൊല്ലം സ്വദേശി ബിപിൻ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിൻ്റെ പിടിയിലായത്.
പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ നിരവധി പേർക്ക് അയച്ചു കൊടുത്ത് ഇയാൾ പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോടും സമാന കേസിൽ ബിപിൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.