പ്ലസ് വൺ പാഠപുസ്തക വിതരണത്തിലെ അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരം 
KERALA

പ്ലസ് വൺ പാഠപുസ്തക വിതരണത്തിലെ അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരം; ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരിച്ച് എസ്‌സിഇആർടി

41 പാഠപുസ്തകങ്ങളുടെ പതിപ്പുകളാണ് എസ്‌സിഇആർടി പ്രസിദ്ധീകരിച്ചത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്ലസ് വൺ പാഠപുസ്തക വിതരണത്തിലെ അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരം. പാഠ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരിച്ച് എസ്‌സിഇആർടി. ഭാഷാ വിഷയങ്ങൾ ഉൾപ്പെടെ 41 പാഠപുസ്തകങ്ങളുടെ പതിപ്പുകളാണ് പ്രസിദ്ധീകരിച്ചത്.

പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്. ഡിജിറ്റൽ പതിപ്പ് പുറത്ത് വിട്ടതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായെന്നാണ് റിപ്പോർട്ട്. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തയാറാക്കിയ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായിരുന്നില്ല. ഇതോടെ പുസ്തകമില്ലാതെയാണ് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്. അതേസമയം ജൂലെെ ആദ്യവാരം വിതരണം പൂർത്തിയാക്കുമെന്ന് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അറിയിച്ചിരുന്നു.

SCROLL FOR NEXT