KERALA

സംസ്ഥാനത്ത് തലസീമിയ പോലുള്ള മാരക രക്തജന്യരോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങിയിട്ട് ഒരു വർഷം; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

ആരോഗ്യ മന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തലസീമിയ പോലുള്ള മാരക രക്തജന്യരോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങി ഒരു വർഷം പിന്നിടുന്നു. മരുന്ന് വിതരണം മുടങ്ങിയിട്ടും ആരോഗ്യ വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയും ഉയരുന്നുണ്ട്.

ജീവന്‍ രക്ഷാ മരുന്നുകളും, രക്തം കയറ്റുമ്പോള്‍ ഉപയോഗിക്കുന്ന ഫില്‍ട്ടര്‍ സെറ്റും സര്‍ക്കാര്‍ അശുപത്രികളില്‍ നിന്ന് ലഭിക്കാതായതോടെ, നിർധനരായ രോഗികൾ അവശ്യ മരുന്നുകളെല്ലാം വൻ തുക നൽകി പുറത്തുനിന്നു വാങ്ങിക്കേണ്ട അവസ്ഥയിലാണ്. 4000 രൂപയിൽ തുടങ്ങി 10,000 രൂപ വരെയാണ് മരുന്നുകൾക്കെല്ലാം വില ഈടാക്കുന്നത്. ആരോഗ്യ മന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മരുന്നിൻ്റെ വില താങ്ങാവുന്നതിനപ്പുറമാണ്. അത്രയ്ക്കും ഭയാനകമായ അവസ്ഥയിലൂടെയാണ് രോഗികൾ കടന്നുപോകുന്നതെന്നും, ഈ ഒരു സാഹചര്യത്തിൽ ആരോഗ്യ വകുപ്പും സർക്കാരും കൃത്യമായി ഇടപെടൽ നടത്തേണ്ടതുണ്ടെന്ന് എന്നും ആവശ്യവും ഉയരുന്നുണ്ട്.

SCROLL FOR NEXT