കുടുക്കില്‍ ബാബു  Source: FB/ Babu Kudukkil Kudukkil
KERALA

താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷം: വിദേശത്തേക്ക് കടന്ന കുടുക്കില്‍ ബാബു നാട്ടിലെത്തിയതായി വിവരം

ലീഗ് നേതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സമര സമിതി ചെയര്‍മാന്‍ കുടുക്കിൽ ബാബു ഗസറ്റഡ് ഓഫീസർക്ക് മുമ്പിൽ ഹാജരായി. കോഴിക്കോട് വെച്ചാണ് ഗസറ്റഡ് ഓഫീസർക്ക് മുന്നിൽ ഹാജരായത്. ലീഗ് നേതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാനായി ഗസറ്റഡ് ഓഫീസറുടെ ഒപ്പ് വാങ്ങാൻ ആണ് കുടുക്കിൽ ബാബു കോഴിക്കോട് എത്തിയത്. മുസ്ലിം ലീഗ് താമരശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും, നിലവിലെ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ഹാഫിസ് റഹ്‌മാനാണ് ഇതിനായി സഹായങ്ങൾ ഒരുക്കിയത്.

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാൽ അന്താരാഷ്ട്ര യാത്രക്കാരെ മാത്രമേ പിടികൂടാൻ സാധിക്കുകയുള്ളൂ. ആഭ്യന്തര യാത്രക്കാർക്ക് എമിഗ്രേഷൻ പരിശോധന ഇല്ലാത്തതിനാൽ കണ്ടെത്താൻ കഴിയില്ല. അതിനാൽ നേപ്പാളിൽ എത്തി അവിടെ നിന്നും കരമാർഗം ഇന്ത്യയിൽ വന്ന് ആഭ്യന്തര വിമാനത്തിൽ കോഴിക്കോട് എത്തിയതാവാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

താമരശേരി 11ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയാണ് കുടുക്കിൽ ബാബു. ഫ്രഷ് ക്കട്ട് സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അടക്കം പങ്കാളിയാണ് കുടുക്കില്‍ ബാബു. കുടുക്കില്‍ ബാബുവിന്റെ നോമിനേഷന്‍ ഫോം ഗസറ്റഡ് ഓഫീസറെക്കൊണ്ട് ഒപ്പ് ചെയ്യിപ്പിക്കാനായി കൊണ്ടുപോയത് ഹാഫിസ് റഹ്‌മാന്‍ ആയിരുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. ഹാഫിസ് റഹ്‌മാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചിരുന്നു.

SCROLL FOR NEXT