കൊച്ചി: ചേരാനെല്ലൂർ വാഹനപകട കേസിൽ പതിനേഴുകാരൻ്റെ മൊഴി അന്വേഷണം സംഘം വീണ്ടും രേഖപ്പെടുത്തി. കാറും ബൈക്കും മുൻപും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും പതിനേഴുകാരൻ സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത പ്രതി മുൻപും കാറും ആഡംബര ബൈക്കും സ്ഥിരമായി ഓടിച്ചിരുന്നതായാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് മൊഴിയെടുത്തത്. പിതാവായ ജഡ്ജിയുടെ സാന്നിധ്യത്തിൽ അല്ലാതെ പതിനേഴുകാരൻ്റെ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് നേരത്തെ അനുമതി വാങ്ങിയിരുന്നു.
2026 ഒക്ടോബർ 25-ന് പുലർച്ചെ കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ. അപകടമുണ്ടാക്കിയ മെഴ്സിഡസ് ബെൻസ് കാറിൻ്റെ ഉടമയും പ്രതിയുടെ പിതാവുമായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199A പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന് പിന്നീട് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.