ഷോക്കേറ്റുള്ള മരണങ്ങളിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഷോക്കേറ്റുള്ള മരണങ്ങളിൽ ഉന്നതതല അന്വേഷണം നടത്താൻ നിർദേശം. എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണം. വൈദ്യുതി കമ്പി പൊട്ടുമ്പോൾ വൈദ്യുതി നിലയ്ക്കുന്ന സാങ്കേതിക വിദ്യയുടെ സാധ്യത തേടണമെന്നും നിർദേശം. മറ്റ് സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയിട്ടുണ്ടോ എന്നും അറിയിക്കണമെന്നും KSEB-ക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.
അതേസമയം, വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടേയും സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്‌മെന്റ് സെൻ്റർ വഴി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശം നൽകിയിരുന്നു. കെഎസ്ഇബി ചീഫിനും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിനുമായിരുന്നു നിര്‍ദേശം.