കൊച്ചി: നടി ലക്ഷ്മി മേനോൻ പ്രതിയായ തട്ടിക്കൊണ്ടുപോകൽ കേസിൽ വെളിപ്പെടുത്തലുമായി കൂട്ടുപ്രതി സോനമോൾ. പരാതിക്കാരനായ ഐടി ജീവനക്കാരനെതിരെയാണ് സോന വെളിപ്പെടുത്തൽ നടത്തിയത്.
കാറിൽ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് ബിയർകുപ്പികൊണ്ട് ആക്രമിച്ചുവെന്നും, ഇത് കണ്ടപ്പോഴാണ് തൻ്റെ സുഹൃത്തുക്കൾ പ്രതികരിച്ചതെന്ന് സോനമോൾ പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറിൽ കയറ്റിയത്. തട്ടിക്കൊണ്ടുപോകാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.
എറണാകുളത്ത് ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് നടിക്കെതിരായ കേസ്. വെലോസിറ്റി ബാറിൽ വെച്ചുണ്ടായ തർക്കമാണ് കേസിനാസ്പദം. കേസിൽ നടി ലക്ഷ്മി ആര്‍. മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. പരാതിക്കാരനാണ് ലൈംഗിക അധിക്ഷേപം നടത്തിയതെന്നും ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തതായും ലക്ഷ്മി പറഞ്ഞു.