സ്വർണക്കൊള്ളക്കേസിൽ തലമുറ കഴിഞ്ഞാലും അന്വേഷണം തീരാത്ത അവസ്ഥ: കെ. മുരളീധരൻ 
KERALA

"ക്ഷേത്ര ആചാരങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ"; സ്വർണക്കൊള്ളക്കേസിൽ തലമുറ കഴിഞ്ഞാലും അന്വേഷണം തീരാത്ത അവസ്ഥ: കെ. മുരളീധരൻ

കോടതിയുടെ നിയന്ത്രണം ഉള്ളതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയെന്ന് കെ. മുരളീധരൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഗുരുതര വിമർശനവുമായി ദേവസ്വംമന്ത്രി കെ. മുരളീധരൻ. സ്വർണക്കൊള്ള കേസിൽ അന്വേഷണം തീരാത്ത അവസ്ഥയാണ് ഉള്ളത്. ഈ പോക്കാണ് പോകുന്നതെങ്കിൽ തലമുറ കഴിഞ്ഞാലും അന്വേഷണം തീരാത്ത അവസ്ഥയാണെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി.

എസ്ഐടി അന്വേഷണത്തിൻ്റെ റിപ്പോർട്ട് ഒന്നും പുറത്തു വരുന്നില്ല. കോടതിയുടെ നിയന്ത്രണത്തിലുള്ളതിനാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ ആകുന്നില്ല. കേസിൽ ഒരു അവകാശവും ഗവൺമെൻ്റിനോ ദേവസത്തിനോ ഇല്ലയെന്നും കെ. മുരളീധരൻ പറഞ്ഞു.

ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ കോടതികളുടെ അമിതമായ ഇടപെടൽ വേണോയെന്നും മന്ത്രി ചോദിച്ചു. ആനയെ നടക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് വരെ തീരുമാനിക്കുന്നത് കോടതിയാണ്. ഭക്തജനങ്ങൾക്കും സർക്കാരുകൾക്കും എന്തു റോളാണ് ഉള്ളതെന്നും മന്ത്രി തുറന്നടിച്ചു. ക്ഷേത്രങ്ങളുടെ കാര്യത്തിൽ കോടതി ഇടപെടലുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് നിയമസഭയിൽ തുടക്കം കുറിച്ചിട്ടുണ്ടന്നും ദേവസ്വം മന്ത്രി പറഞ്ഞു.

SCROLL FOR NEXT