KERALA

"രണ്ട് സ്വതന്ത്ര സഹോദരി സഭകളായി തുടണം"; ഓർത്തഡോക്സ് യാക്കോബായ സഭകൾ ഒന്നിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം തള്ളി യാക്കോബായ സഭ

350 പള്ളികളിലും ഹിത പരിശോധന നടത്തണമെന്നും യാക്കോബായ സഭാധ്യക്ഷൻ ബസേലിയസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ഓർത്തഡോക്സ് യാക്കോബായ സഭകൾ ഒന്നിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം തള്ളി യാക്കോബായ സഭ. രണ്ട് സ്വതന്ത്ര സഹോദരി സഭകളായി തുടരുകയാണ് വേണ്ടത്. അതിന് ആര് നേതൃത്വം നൽകിയാലും സഹകരിക്കും. 350 പള്ളികളിലും ഹിത പരിശോധന നടത്തണമെന്നും യാക്കോബായ സഭാധ്യക്ഷൻ ബസേലിയസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി.

പത്രിയാർക്കീസിൻ്റെ സന്ദർശനത്തെ വിവാദമാക്കിയ ഓർത്തഡോക്സ് ആണ് സമാധാനം തകർത്തത്, കള്ളനെന്നും, രാജ്യദ്രോഹിയെന്നും പാത്രിയാർക്കീസ് ബാവയെ ഓർത്തഡോക്സ് വിഭാഗം അധിക്ഷേപിച്ചതിനെ ശക്തമായി എതിർക്കുന്നു. ആട്ടിൻകുന്ന് പള്ളി വിഷയത്തിൽ അനൂപ് ജേക്കബ് ഇടപെട്ടത് സമാധാനമുണ്ടാക്കാനാണെന്നും യാക്കോബായ സഭാധ്യക്ഷൻ പറഞ്ഞു.

SCROLL FOR NEXT