KERALA

"ലീഡർഷിപ്പിൽ പാർട്ടിക്ക് ദാരിദ്ര്യമില്ല, മന്ത്രിമാർ കെപിസിസി പ്രസിഡൻ്റാവേണ്ട"- മുല്ലപ്പള്ളി രാമചന്ദ്രൻ

നേരത്തെ, കെപിസിസി പുനസംഘടന വൈകുന്നതിലും മുല്ലപ്പള്ളി കടുത്ത എതിർപ്പ് പരസ്യമാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാത്തതിൽ പരസ്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെ മന്ത്രിമാരെ കെപിസിസി പ്രസിഡൻ്റാക്കേണ്ടെന്ന പരാമർശവുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിസഭയിൽ നിന്ന് ഒരാളെ കെപിസിസി പ്രസിഡന്റാക്കേണ്ട സാഹചര്യം ഇപ്പോൾ കോൺഗ്രസ്സിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഡർഷിപ്പിൽ പാർട്ടിക്ക് ദാരിദ്ര്യമില്ല. നിലവിൽ ഇത് സംബന്ധിച്ച ഒരു ചർച്ചയും നടന്നിട്ടില്ല. മുഖ്യമന്ത്രി മന്ത്രിമാരുടെ വകുപ്പിൽ ഇടപെടുന്നു എന്ന പരാതി ഇല്ലെന്നും കേൾക്കുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കെപിസിസി പുനസംഘടന വൈകുന്നതിലും മുല്ലപ്പള്ളി കടുത്ത എതിർപ്പ് പരസ്യമാക്കിയിരുന്നു. പ്രസിഡൻ്റ് ഇല്ലാത്തതിനാൽ കോൺഗ്രസിൻ്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്നും പാർട്ടി അനിശ്ചിതാവസ്ഥയിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, സഭ പറഞ്ഞയാളെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ റവന്യൂ മന്ത്രി എ.പി.അനിൽ കുമാറിനോട് പരസ്യമായി നന്ദി പ്രകടിപ്പിച്ച ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പരാമർശത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. റവന്യൂ വകുപ്പിൽ നിങ്ങൾക്ക് സ്വീകാര്യനായ ആരെ വേണമെങ്കിലും നിർദേശിച്ചോളൂ അവരെ എടുത്തിരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നതായും ആ ഉറപ്പ് മന്ത്രി പാലിച്ചുവെന്നുമായിരുന്നു പാംപ്ലാനി പറഞ്ഞത്.

SCROLL FOR NEXT