ബലാത്സംഗക്കേസിൽ അതിജീവിതയും രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. അതിജീവിതയും രാഹുലും തമ്മിലുള്ള ഓഡിയോയിലെ ശബ്ദം രാഹുലിൻ്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് എസ്ഐടി. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണ് സ്ഥിരീകരണം.
പരിശോധിച്ച ശബ്ദരേഖകൾ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയാണെന്നും കൃത്രിമം നടന്നിട്ടില്ലെന്നും എസ്ഐടി വ്യക്തമാക്കി. രാഹുലിൻ്റെ ശബ്ദ സാമ്പിൾ എടുത്തത് പബ്ലിക് ഡൊമെയ്നിൽ നിന്നാണ്. ഡബ്ബിങ്, എഐ സാധ്യതകൾ പൂർണമായും തള്ളാമെന്നും നിഗമനം.
ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടൻ പൂർത്തിയാകും. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പരിശോധന തുടരുകയാണ്.
അതേസമയം, രാഹുലിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാനാവാതെ എസ്ഐടി. അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ എസ്ഐടിയിക്ക് ലഭ്യമായില്ല. സിസിടിവി ഡിവിആറിന് ബാക്ക് അപ് കുറവായതാണ് കാരണം. മെയ് മാസം അവസാനത്തെ ആഴ്ചയിലായിരുന്നു അതിജീവിത രാഹുലിൻ്റെ ഫ്ലാറ്റിലെത്തിയത്.ഫ്ലാറ്റിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേയും സമീപത്തെ വീടുകളിലേയും സിസിടിവി ദൃശ്യങ്ങളും എസ്ഐടി പരിശോധിക്കും.