മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും, 10000 രൂപയും മോഷ്ടിക്കുകയും സിസിടിവികൾ നശിപ്പിക്കുകയും ചെയ്‌തെന്നാണ് താരത്തിനെതിരായ കേസ്.
ജിന്റോ ബോഡി ബിൽഡിംഗ് സെന്ററിൽ രാത്രി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. സംഭവത്തിൽ പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. ജിൻ്റോ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ടാണ് ജിം തുറന്നത്.
ബിഗ് ബോസ് സീസൺ ആറിൻ്റെ ജേതാവായിരുന്നു ജിൻ്റോ. നേരത്തെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ജിൻ്റോയ്ക്ക് എക്സൈസ് നോട്ടീസ് നൽകിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.