കള്ളൻ കവർച്ച നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

കുട ചൂടിയെത്തി കള്ളൻ; സൂപ്പർമാർക്കറ്റിൽ നിന്ന് കവർന്നത് ഒരു ലക്ഷം രൂപ, ദൃശ്യങ്ങൾ പുറത്ത്

കുട ചൂടിയ കള്ളൻ ഇവിടെയുള്ള മുഴുവൻ സിസിടിവി ക്യാമറകളും തിരിച്ചുവച്ചു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കുട ചൂടിയെത്തിയ കള്ളൻ സൂപ്പർമാർക്കറ്റിൽ നിന്ന് കവർന്നത് ഒരു ലക്ഷം രൂപ. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പെരുമ്പാവൂർ എസ് എൻ സൂപ്പർമാർക്കറ്റിന്റെ മേൽക്കൂരയും സീലിങ്ങും പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി നാലായിരം രൂപ കള്ളൻ കവർന്നു.

സൂപ്പർമാർക്കറ്റിൽ ഇരുന്ന കുട ചൂടിയ കള്ളൻ ഇവിടെയുള്ള മുഴുവൻ സിസിടിവി ക്യാമറകളും തിരിച്ചുവച്ചു. ചില ക്യാമറകൾ ഇളക്കി മാറ്റുകയും ചെയ്തു. അതിനുശേഷം സൂപ്പർമാർക്കറ്റിൽ നിന്ന് എടുത്ത ടവ്വൽ ഉപയോഗിച്ച് മുഖം മറച്ചാണ് കള്ളൻ കവർച്ച നടത്തിയത്.

SCROLL FOR NEXT