KERALA

"വർഗീയതയുമായി ഒത്തുതീർപ്പിന് തയ്യാറല്ല"; കാസർഗോഡ് ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് എം. രാജഗോപാലൻ

ജില്ലയിലെ ഇടതു കോട്ടകൾക്ക് ഒരു വിള്ളലും ഉണ്ടാവില്ലെന്നും എം. രാജഗോപാലൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിങ്ങിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായില്ലെന്ന് ആവർത്തിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ. ജില്ലയിലെ ഇടതു കോട്ടകൾക്ക് ഒരു വിള്ളലും ഉണ്ടാവില്ല. മഞ്ചേശ്വരത്തും കാസർഗോഡും ഇടതുപക്ഷം മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായോ മുസ്ലീം വർഗീയ സംഘടനകളുമായോ ഒരു തരത്തിലുമുള്ള ഒത്തുതീർപ്പും സിപിഐഎം ജില്ലയിൽ നടത്തിയിട്ടില്ലെന്നും എം. രാജഗോപാലൻ വ്യക്തമാക്കി.

SCROLL FOR NEXT