എറണാകുളം ഇടപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർഥിയെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് പതിമൂന്ന് വയസാകാരനെ കണ്ടെത്തിയത്. മൂവാറ്റുപുഴ-തൊടുപുഴ ഭാഗത്ത് നിന്ന് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. കൊച്ചുകടവന്ത്രയിലെ കസ്തൂർബാനഗറിലെ ഷിഹാബുദീൻ്റെ മകൻ മുഹമ്മദ് ഷിഫാനെയാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തേക്ക് തിരിച്ചു.
എറണാകുളം ഇടപ്പള്ളി അൽ അമീൻ സ്‌കൂളിൽ പരീക്ഷ എഴുതി മടങ്ങവെയാണ് കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായപ്പോൾ തന്നെ കുട്ടിയുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നൽകിയിരുന്നു.
ALSO READ: "ഉറ്റുനോക്കുന്നത് കശ്മീരിൻ്റെ ശോഭനമായ ഭാവിയിലേക്ക്, പക്ഷെ പഹൽഗാമിൽ കഴിഞ്ഞതൊന്നും മറക്കില്ല"
കുട്ടി ഇടപ്പള്ളി ലുലു മാളിൻ്റെ മുന്നിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കുട്ടിയെ 11.40 ന് വാഴക്കാലയിൽ കണ്ടതായി ബസ് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് ബസിലെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.