പ്രതീകാത്മക ചിത്രം Source: Freepik
KERALA

കാതൽ, ശൈശവ്; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കുഞ്ഞതിഥികൾ

പെൺകുഞ്ഞിന് കാതൽ എന്നും ആൺകുഞ്ഞിന് ശൈശവ് എന്നും പേരിട്ടു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള അമ്മത്തൊട്ടിലിൽ രണ്ട് കുഞ്ഞതിഥികൾ കൂടിയെത്തി. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് എത്തിയത്. പെൺകുഞ്ഞിന് കാതൽ എന്നും ആൺകുഞ്ഞിന് ശൈശവ് എന്നും പേരിട്ടു. ഈ മാസം മാത്രം ഇതുവരെ ശിശുക്ഷേമ സമിതിയിൽ എത്തിയത് അഞ്ച് കുരുന്നുകളാണ്.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തിയിരുന്നു. ആൺകുഞ്ഞിനെയാണ് ലഭിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സ്മരണാർഥം കുഞ്ഞിന് അച്യുത് എന്ന് പേരിട്ടു. കുഞ്ഞ് പൂർണ ആരോഗ്യവാനാണ് എന്ന് അധികൃതർ അറിയിച്ചിരുന്നു.

SCROLL FOR NEXT