ഡോ ഹാരിസ് ചിറയ്ക്കല്‍ Source: News Malayalam 24x7
KERALA

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ കാണാതായെന്ന റിപ്പോർട്ട്; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഡോ. ഹാരിസ് ചിറയ്ക്കലിനെതിരായ സർക്കാർ നീക്കത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ കാണാതായെന്ന റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഡോ. ഹാരിസ് ചിറയ്ക്കലിനെതിരായ സർക്കാർ നീക്കത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരായ അന്വേഷണ റിപ്പോർട്ട് ഏഴ് ദിവസത്തിനുള്ളില്‍ നൽകും. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെയും ഉദ്യോഗസ്ഥരുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക.

യൂറോളജി വിഭാഗത്തിൽ നിന്നും ഉപകരണങ്ങൾ കാണാതായ വിവരം ഡോക്ടർ ഹാരിസിനും അറിയാമായിരുന്നതായാണ് സൂചന. വകുപ്പ് മേധാവിയായ ഡോക്ടർ ഹാരിസ് തന്നെയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.വീ

മെഡിക്കല്‍ കോളേജില്‍ എംപി ഫണ്ടില്‍ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ കാണാനില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം. 20 ലക്ഷം രൂപ വില വരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കാണാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നുമായിരുന്നു വീണ ജോര്‍ജ് പറഞ്ഞത്.

എന്നാല്‍, ഉപകരണങ്ങള്‍ കാണുന്നില്ല എന്നത് ആരോപണം മാത്രമാണെന്നാണ് ഡോ. ഹാരിസ് പറയുന്നത്. ഉപകരണം കാണാതായതല്ല, ഉപയോഗിക്കാൻ പരിചയ സമ്പന്നർ ഇല്ലാത്തതിനാൽ മാറ്റിവെച്ചതാണ്. വിദഗ്ധസമിതിക്ക് അകത്തുകയറി ഉപകരണങ്ങള്‍ പരിശോധിക്കന്‍ സമയം കിട്ടിയിട്ടില്ലെന്നും ഹാരിസ് ചൂണ്ടിക്കാട്ടി.

SCROLL FOR NEXT