KERALA

പിണറായി തെറ്റ് തിരുത്താന്‍ ആവശ്യപ്പെട്ടത് ജനങ്ങളോട് അല്ല; ഇടതുപക്ഷം ഇപ്പോഴും പ്രിന്റ് മീഡിയ കാലത്ത്: തോമസ് ഐസക്ക്

ഇടതുപക്ഷത്തിന് പുതിയ കാലത്തിന് അനുസരിച്ച് മാറാന്‍ കഴിഞ്ഞിട്ടില്ല, ഇപ്പോഴും പ്രിന്റ് മീഡിയ കാലത്താണെന്നും തോമസ് ഐസക്ക്

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിലെ ഇടത് കോട്ടകളിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ തെറ്റ് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത് പാർട്ടിക്കാരോട് മാത്രമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്ക്. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി വിജയൻ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടത് ജനങ്ങളോട് അല്ല. പാർട്ടി തിരുത്തുന്നു, നിങ്ങളും തിരുത്തണം എന്നാണ് പറഞ്ഞത്. പാര്‍ട്ടിക്കെതിരെ നിലപാടെടുത്തല്ല പാര്‍ട്ടിയെ തിരുത്തേണ്ടത് എന്ന് ഓര്‍മപ്പെടുത്തിയതാണെന്നും തോമസ് ഐസക്ക് ന്യൂസ് മലയാളം എന്‍എംക്യുവില്‍ പറഞ്ഞു.

തുടര്‍ഭരണം പാര്‍ട്ടിയെ ജനങ്ങളിൽ നിന്നകറ്റുന്ന പെരുമാറ്റ ശൈലി കൊണ്ടുവന്നതായും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഉണ്ടാകാമെന്ന് പാർട്ടി മനസ്സിലാക്കിയെങ്കിലും തിരുത്തൽ പ്രേമേയത്തിൽ ഒതുങ്ങി. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ പാർട്ടിക്കുണ്ടായിരുന്ന ജൈവ ബന്ധത്തിൽ കുറവ് വന്നതായും തോമസ് ഐസക്ക് ന്യൂസ് മലയാളത്തിന്റ പുതിയ പ്രതിവാര അഭിമുഖ പരിപാടിയായ എന്‍എംക്യുവില്‍ തുറന്നു പറഞ്ഞു.

ഇടതുപക്ഷത്തിന് പുതിയ കാലത്തിന് അനുസരിച്ച് മാറാന്‍ കഴിഞ്ഞിട്ടില്ല. ഇടതുപക്ഷം ഇപ്പോഴും പ്രിന്റ് മീഡിയ കാലത്താണ്. പഴയ മാമൂല്‍ അനുസരിച്ചുള്ള കാമ്പയിനാണ് ഇപ്പോഴും. പക്ഷേ, ഇന്ന് അതല്ല. സോഷ്യല്‍ മീഡിയയുടെ കാലത്തേക്ക് കേരളം മാറിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത് എന്താണെന്ന് ഒരു സെന്റിമെന്റല്‍ അനാലിസിസ് പോലും നടത്തിയിട്ടില്ല. കഴിഞ്ഞ 10 വര്‍ഷം എന്നു പറയുന്നത് കേരളത്തില്‍ വികസനമുന്നേറ്റം സാധ്യമായ വര്‍ഷമാണ്. ആ വികസനം വോട്ടാകുമെന്ന് ഇടതു പക്ഷം വിചാരിച്ചു. എന്നാല്‍ അത് ഇല്ലാതായപ്പോള്‍, വലിയ പരാജയം ഉണ്ടായപ്പോൾ ആത്മവിശ്വാസത്തിന് ഇളക്കം വന്നുവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ന്യൂസ് മലയാളം എന്‍എംക്യു പൂര്‍ണ രൂപം വൈകിട്ട് 6.30ന് കാണാം.

SCROLL FOR NEXT