മന്ത്രി എം.ബി. രാജേഷ് Source: Files
KERALA

വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞവർ ഇപ്പോൾ ഒന്നും പറയുന്നില്ല, പാലക്കാട് ഇടതുപക്ഷത്തിൻ്റെ കോട്ട: മന്ത്രി എം.ബി. രാജേഷ്

എ. സുരേഷിന്റെ സ്ഥാനാർഥിത്വത്തോട് പ്രതികരിക്കാനില്ലെന്നും എം.ബി. രാജേഷ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് ഇടതുപക്ഷത്തിൻ്റെ കോട്ടയാണെന്നും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടിരുന്നവർ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും മന്ത്രി എം.ബി. രാജേഷ്. മലമ്പുഴയിൽ എ. സുരേഷിന്റെ സ്ഥാനാർഥിത്വത്തോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, പി.കെ. ശശി കേട്ടുകേൾവിക്ക് പിന്നാലെ പോയാൽ എന്താകുമെന്ന് ആലോചിക്കണമെന്നും ഓർമിപ്പിച്ചു. ജോസ് കെ. മാണിയെ സോണിയ ഗാന്ധി വിളിച്ചെന്ന വാർത്ത എന്തായെന്നും മന്ത്രി ചോദിച്ചു.

വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ അഞ്ച് ലക്ഷം പേർക്ക് കൂടി വീട് കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആശാ സമരത്തെ പിന്തുണച്ചവരെ കാണാനില്ല. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. ഇതിനെല്ലാം പിന്നിലുള്ള രാഷ്ട്രീയ ഗൂഢ ഉദ്ദേശം ജനങ്ങൾക്കറിയാമെന്നും മന്ത്രി പറഞ്ഞു.

പി.കെ. ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്തയിൽ മന്ത്രി പ്രതികരിച്ചില്ല. കേട്ടുകേൾവിക്കു പിന്നാലെ പോയാൽ എന്ത് ഉണ്ടാകുമെന്നു അറിയാമല്ലോ. കേട്ടുകേൾവിക്ക് പ്രതികരണമില്ലെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT