കോഴിക്കോട്: താമരശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയലിന് ഭീഷണി കത്ത്. ഐഡിഎഫ്ഐ എന്ന പേരിൽ തപാൽ വഴിയാണ് കത്ത് ലഭിച്ചത്. ഹിജാബ് വിഷയം ഞങ്ങൾ പ്ലാൻ ചെയ്തതാണെന്ന് കത്തിൽ പരാമർശമുണ്ട്. സ്കൂളുകളിൽ ബാങ്ക് വിളിക്കാനും, നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നും കത്തിൽ പറയുന്നു.
ഹിജാബ് വിഷയം ഞങ്ങൾ പ്ലാൻ ചെയ്തതാണെന്നും, 90 % റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാൽ സ്കൂളുകളിൽ ബാങ്ക് വിളിക്കാനും, നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നുമാണ് ഭീഷണിക്കത്തിൽ പറയുന്നത്. ഐഡിഎഫ്ഐ എന്ന പേരിൽ കൈപ്പടയിൽ എഴുതിയ കത്താണ് ലഭിച്ചത്.