KERALA

കോതമംഗലത്ത് ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഒമ്പത് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയപ്പോഴാണ്‌ അപകടം നടന്നത്

Author : ന്യൂസ് ഡെസ്ക്

കോതമംഗലം: കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വടാട്ടുപാറ പലവൻ പടി പുഴയിലാണ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്. മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, അതുൽ എന്നിവരാണ് മരിച്ചത്. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

SCROLL FOR NEXT