Source: News Malayalam 24x7
KERALA

ലഹരി കേസിലെ പ്രതികളിൽ നിന്ന് 10,000 രൂപ ആവശ്യപ്പെട്ടു; എറണാകുളത്ത് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പ്രതികളിൽ നിന്ന് ഇവർ 10,000 രൂപ ആവശ്യപ്പെട്ടു എന്നാണ് പരാതി...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ലഹരി കേസിലെ പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി.വി ഷിവിൻ എന്നിവർക്കെതിരെയാണ് നടപടി. എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറാണ് ഇവരെ സസ്പെൻഡ് ചെയ്തത്.

ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന ഇവർ 10,000 രൂപ ആവശ്യപ്പെട്ടു എന്നാണ് പരാതി.

SCROLL FOR NEXT