KERALA

യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസ്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്

Author : ന്യൂസ് ഡെസ്ക്

യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.

വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയിരുന്നെന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളാണ് പൊലീസിന്റെ പക്കലുള്ളത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടറുടെ പരാതി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ചോദ്യം ചെയ്യല്‍ ബുധനാഴ്ചയും തുടരും.

ലൈംഗിക ആരോപണങ്ങള്‍ക്കിടെ വേടന്‍ കഴിഞ്ഞ ദിവസം വേടന്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. താന്‍ എവിടെയും പോയിട്ടില്ലെന്നും വേടന്‍ പറഞ്ഞിരുന്നു. അതേസമയം തനിക്ക് കോടതി സംബന്ധമായ വിലക്കുള്ളതിനാല്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും അതുകഴിഞ്ഞാല്‍ തന്റെ ഭാഗം പറയുമെന്നും വേടന്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT