KERALA

പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; തൃത്താല സ്വദേശിക്ക് ദാരുണാന്ത്യം

ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍(50)ആണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുല്‍ ചെടികള്‍ക്കിടയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു.

SCROLL FOR NEXT