കടുവ  
KERALA

തിരുവനന്തപുരം മൃഗശാല ജീവനക്കാരന് കടുവയുടെ ആക്രമണം; ആക്രമണം ഭക്ഷണാവശിഷ്ടം മാറ്റുന്നതിനിടെ

ചെറുതാണെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാല്‍ തുന്നിട്ടിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ചു. ജീവനക്കാരനായ രാമചന്ദ്രനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കൂട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ മാറ്റുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നു.

നെറ്റിക്ക് പരിക്കേറ്റ രാമചന്ദ്രന് പ്രാഥമിക ചികിത്സ നല്‍കി. ചെറുതാണെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാല്‍ തുന്നിട്ടിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

SCROLL FOR NEXT