മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കളക്ടർ. സമൂഹമാധ്യമത്തിലാണ് സബ് കളക്ടർ ദിലീപ് കെ. കൈനിക്കര അഭിപ്രായം പങ്കുവച്ചത്. പുതിയ സർക്കാർ വരുമ്പോൾ ഈ ആവശ്യം പരിഗണിക്കുമെന്ന ആഗ്രഹവും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ജില്ല വിഭജിക്കുന്നതിലൂടെ ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണാമെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.