പ്രതീകാത്മക ചിത്രം 
KERALA

NEWS MALAYALAM BIG BREAK| ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചു; നാളത്തെ പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റിവെച്ചു

പുതുക്കിയ തീയതി ജനുവരി 5

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരീക്ഷ മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. എന്നാല്‍, പരീക്ഷാ പേപ്പര്‍ മാറി പൊട്ടിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെക്കേണ്ടി വന്നതെന്നാണ് വിവരം.

ക്രിസ്മസ് അവധിക്കു ശേഷം ക്ലാസുകള്‍ ആരംഭിക്കുന്ന ജനുവരി അഞ്ചിന് പരീക്ഷ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഒരു സ്‌കൂളില്‍ ചോദ്യ പേപ്പര്‍ മാറിപ്പൊട്ടിച്ചതാണ് പരീക്ഷ മാറ്റിവെക്കാനുള്ള കാരണം. പ്ലസ് വണ്‍ പരീക്ഷാ ചോദ്യപേപ്പറിനു പകരം പ്ലസ്ടു ഹിന്ദി പരീക്ഷയുടെ ചോദ്യ പേപ്പര്‍ മാറിപ്പൊട്ടിക്കുകയായിരുന്നു. ചില അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് സംസ്ഥാനത്താകെ പരീക്ഷ മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായത്.

സംഭവത്തിനെതിരെ അധ്യപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ചില അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും വില നല്‍കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

SCROLL FOR NEXT