KERALA

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

തൃശൂർ കൊടകര എംബിഎ കോളേജിൽ നിന്നും വിനോദ യാത്രയ്‌ക്ക് എത്തിയവരുടെ ബസാണ് മറിഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തൃശൂർ കൊടകര എംബിഎ കോളേജിൽ നിന്നും വിനോദ യാത്രയ്‌ക്ക് എത്തിയവരുടെ ബസാണ് മറിഞ്ഞത്. 40 ഓളം വിദ്യാർഥികളും അധ്യാപകരും ഉണ്ടായിരുന്നു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.

ദേശീയപാതയിൽ ബൈപ്പാസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിൻ്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞു ബസ് ചരിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 

SCROLL FOR NEXT