ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരാണ് ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നത്. ക്രെയിനിനുണ്ടായ സങ്കേതിക തകരാറാണ് കാരണം. നാലു കുടുംബാംഗങ്ങളും ഒരു ജീവനക്കാരുമാണ് കുടുങ്ങി കിടക്കുന്നത്.
ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണെത്തിയിരിക്കുന്നത്. അതേസമയം കുടുങ്ങിക്കിടക്കുന്നവരെ അരമണിക്കൂറിനകം താഴെയെത്തിക്കുമെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു.