KERALA

നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണമില്ല, എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും ഉണ്ടാക്കിയിട്ടില്ല: ടി.പി. രാമകൃഷ്ണന്‍

പ്രചാരണ ബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ ചിത്രം വച്ചത് തിരിച്ചടിയാകില്ല. സ്‌ട്രോങ് റൂം വിവാദം അനാവശ്യം എന്നും ടി. പി. രാമകൃഷ്ണന്‍

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ന്യൂനപക്ഷത്തിന്റെ പിന്തുണ ഇടതുമുന്നണിക്കും കിട്ടിയിട്ടുണ്ട്. സമസ്ത എപി വിഭാഗത്തിന്റെ നിലപാട് പരിശോധിച്ചാല്‍ തന്നെ അക്കാര്യം മനസ്സിലാകുമെന്നും ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.

എസ്‍ഡിപിഐയുമായി ഇടതുപക്ഷം ഒരു നീക്കുപോക്കും ഉണ്ടാക്കിയിട്ടില്ല. പ്രചാരണബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ ചിത്രം വെച്ചത് തിരിച്ചടിയാകില്ല. സ്‌ട്രോംഗ് റൂം വിവാദം അനാവശ്യം എന്നും ടി. പി. രാമകൃഷ്ണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

'ന്യൂനപക്ഷ ഏകീകരണം ഉണ്ടായി എന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല. ന്യൂനപക്ഷ ഏകീകരണം വന്നിട്ടില്ല. ന്യൂനപക്ഷത്തെ ഏകീകരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടാകും. പക്ഷെ ന്യൂനപക്ഷ ഏകീകരണം കേരളത്തില്‍ നടന്നിട്ടില്ല. ഇവിടെ ജനാധിപത്യ ബോധമുള്ള സമൂഹമാണ് ഇവിടെയുള്ളത്. ആ സമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം വര്‍ഗീയമായ, മതപരമായ അത്തരം ഒരു നിലപാടിലേക്ക് പോകാന്‍ അനുവദിക്കില്ല,' ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷ മുന്നണിയും എസ്‍ഡിപിഐയുമായിട്ട് ഏതെങ്കിലും തരത്തിലുള്ള കൂട്ടുകെട്ടോ ധാരണയോ നീക്കുപോക്കോ ഒന്നും നടത്തിയിട്ടില്ല. അവര്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്ന് തീരുമാനിക്കുന്നത് അവരാണെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

പേരാമ്പ്ര മണ്ഡലത്തിലെ സ്‌ട്രോങ്ങ് റൂം വിവാദത്തെക്കുറിച്ചും ടി. പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. ഇടതുപക്ഷത്തിന് അങ്ങനെ ഒരു സംശയം തോന്നിയിട്ടില്ല. അവര്‍ക്ക് സംശയം തോന്നി. ഞാന്‍ എവിടെയും കാവല്‍ നില്‍ക്കുന്നതിന് ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.

SCROLL FOR NEXT