ടി.പി. സെൻകുമാർ Source: FB
KERALA

"എനിക്ക് ബിജെപി മെമ്പർഷിപ്പ് ഇല്ല, എടുക്കുമ്പോൾ അറിയിക്കും"; മാധ്യമങ്ങൾ ബിജെപി നേതാവെന്ന് വിളിക്കരുതെന്ന് ടി.പി. സെൻകുമാർ

മാധ്യമങ്ങൾ ബിജെപി നേതാവെന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ പ്രതികരണവുമായി ടി.പി. സെൻകുമാർ

Author : അഹല്യ മണി

തിരുവനന്തപുരം: മാധ്യമങ്ങൾ ബിജെപി നേതാവെന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ പ്രതികരണവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ. താൻ ബിജെപി നേതാവല്ലെന്ന് സെൻകുമാറിൻ്റെ പ്രതികരണം. ബിജെപി മെമ്പർഷിപ്പ് എടുത്തിട്ടില്ലെന്നും, നേതാവല്ലെന്നും സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. മെമ്പർഷിപ്പ് എടുക്കുമ്പോൾ മാധ്യമങ്ങളെ അറിയിക്കും. വാർത്തകളിൽ തന്നെ ബിജെപി നേതാവ് എന്ന് വിശേഷിപ്പിക്കരുതെന്നും സെൻകുമാറിൻ്റെ ആവശ്യം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

മാധ്യമങ്ങളോടാണ്...

എന്നെ സംബന്ധിച്ചുള്ള എന്ത് വാർത്ത നിങ്ങൾ കൊടുത്താലും അതിൽ

“ബിജെപി നേതാവ് സെൻകുമാർ " ? എന്ന് പറയുന്നത് കാണുന്നു.

എനിക്ക് ബിജെപി മെമ്പർഷിപ്പ് ഇല്ല ,

ഞാൻ ബിജെപി നേതാവും അല്ല.

ഇത് പല തവണ ഞാൻ വ്യക്തമാക്കിയതാണ്.

മെമ്പർഷിപ്പ് എടുക്കുമ്പോൾ നിങ്ങൾ അറിയും.

അതുവരെ ക്ഷമിക്കുക

അതുവരെ ടിപി സെൻകുമാർ എന്ന് മാത്രം അഭിസംബൊധന ചെയ്താൽ വലിയ ഉപകാരം.

SCROLL FOR NEXT