കെ.ബി. ഗണേഷ് കുമാർ, ഗതാഗതമന്ത്രി Source: Facebook
KERALA

സ്വകാര്യ ബസുകൾ പണിമുടക്കി സമരം ചെയ്താൽ, കെഎസ്ആർടിസിയെ വെച്ച് നേരിടും; താക്കീതുമായി ഗതാഗത മന്ത്രി

500 ലോക്കൽ ബസുകൾ കെഎസ്ആർടിസി ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസൽ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും മന്ത്രി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ ബസുകൾ പണിമുടക്കി സമരം ചെയ്താൽ, കെഎസ്ആർടിസിയെ വെച്ച് നേരിടുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. 500 ലോക്കൽ ബസുകൾ കെഎസ്ആർടിസി ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസൽ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രി വെല്ലുവിളിച്ചു.

രാമനിലയത്തിൽ എത്തി ബസ് ഉടമകൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാൽ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു സ്വകാര്യ ബസുടമകളുടെ നിലപാട്. വിദ്യാർഥി കൺസഷൻ വർദ്ധിപ്പിക്കണമെന്ന് ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണ്. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT