എറണാകുളം: കിഴക്കമ്പലത്ത് ട്വൻ്റി ട്വൻ്റി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പോഞ്ഞാശ്ശേരി പിഡബ്ല്യൂഡി റോഡിൻ്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വൻ്റി ട്വൻ്റി ഒരുക്കിയ മനുഷ്യചങ്ങലയെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്.
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻ്റ് മിനി രതീഷ്, പഞ്ചായത്തംഗം അമ്പിളി, ഭർത്താവ് വിജിൽ എന്നിവർക്ക് മർദനമേറ്റു. പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുടെ ഭർത്താവുമടക്കം ആശുപത്രിയിൽ ചികിത്സ തേടി.