Source: News Malayalam 24x7
KERALA

ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദനം; രണ്ട് പേർ പിടിയിൽ

മർദനത്തിൽ പരിക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്...

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നെടുങ്കണ്ടം സ്വദേശികളായ കെ.കെ. സിബിൻ, ജോസി മാത്യു എന്നിവരാണ് പിടിയിലായത്. മർദനത്തിൽ പരിക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്.

ഇന്നലെയാണ് ഉടുമ്പൻചോല കുടുംബ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദനമേറ്റത്. ആശുപത്രിയിലെത്തിയ ഇവർ രണ്ട് പേരും ആക്രമണം നടത്തുകയായിരുന്നു. ശുചീകരണ തൊഴിലാളികളായ ജീവനക്കാർക്ക് നേരെ അതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.

ഇതിൽ ഒരു ജീവനക്കാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റതിന് പിന്നാലെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം കണ്ട് എത്തിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്. പൊലീസ് ഉടൻ സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു.

SCROLL FOR NEXT