ഇടുക്കി: തൊടുപുഴ മുതലക്കൊടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് അപകടം. പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയ രണ്ടു തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്.
കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. വൃദ്ധരായ പുരോഹിതരെ മാറ്റി പ്പാര്‍പ്പിക്കുന്ന കേന്ദ്രത്തിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് കെട്ടിടത്തിൻ്റെ ബീം ഇടിഞ്ഞ് വീണത്.
കെട്ടിടത്തിൻ്റെ സൺഷെയ്ഡിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് താഴേയ്ക് പതിയ്കുകയിരുന്നു. കോൺക്രീറ്റ് പാളിയുടെ അടിയിൽ കുടുങ്ങി കിടന്നവരെ അര മണിക്കൂറോളം സമയം എടുത്താണ് പുറത്ത് എത്തിച്ചത്. കോതമംഗലം രൂപതയുടെ കീഴിലുള്ള സാൻജോ ഭവൻ എന്ന കെട്ടിടമാണ് തകർന്നത്. 30 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ എംഎൽഎ അപ്പു ജോൺ ജോസഫ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.