പ്രതീകാത്മക ചിത്രം  Source: Freepik
KERALA

കോഴിക്കോട് സുന്നത്ത് കർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമായ കുട്ടി മരിച്ചു; കുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്തു

ഇന്ന് രാവിലെയാണ് കുട്ടിയെ സുന്നത്ത് കർമത്തിനായി കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് സുന്നത്ത് കർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമായ കുട്ടി മരിച്ചു. ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ രണ്ടുമാസംപ്രായമുള്ള എമിൽ ആദം ആണ് മരിച്ചത്.

സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കാക്കൂർ പൊലീസാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് കുട്ടിയെ സുന്നത്ത് കർമത്തിനായി കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചത്.

ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമികമായി നടത്തിയ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെത്തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം.

ഉടൻതന്നെ കുടുംബം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

SCROLL FOR NEXT