പ്രതീകാത്മക ചിത്രം Source: Screengrab
KERALA

വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ

നിലമേൽ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ചു. നിലമേൽ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവി മരിക്കുന്നത്. ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. സജീന ഉൾപ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്.

SCROLL FOR NEXT