അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

കൊല്ലം പനവേലിയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചികിത്സയിലാണ്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കൊട്ടാരക്കര പനവേലിയിൽ ബസ് കാത്തുനിന്നവർക്ക് നേരെ ലോറി ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത്യം. പനവേലി സ്വദേശികളായ സോണിയ (42 ), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ബസ് സ്റ്റോപ്പിലേക്കും ഓട്ടോ സ്റ്റാൻഡിലേക്കുമാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ വിജയൻ (65) ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് ബസ് കാത്തുനിന്നവർക്ക് നേരെ ലോറി ഇടിച്ചുകയറിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവർ വിജയൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ മിനി ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയവും ഉയരുന്നുണ്ട്.

SCROLL FOR NEXT