Source: Files
KERALA

രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ യുഡിഎഫ് മാറ്റും: വി.ഡി. സതീശൻ

പാർട്ടി കുടുംബങ്ങൾ പോലും വെറുക്കുന്നവരാണ് സിപിഐഎമ്മെന്നും വി.ഡി. സതീശൻ...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി യുഡിഎഫ് മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടി കുടുംബങ്ങൾ പോലും വെറുക്കുന്നവരാണ് സിപിഐഎമ്മെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. പുതുയുഗ യാത്രയിലായിരുന്നു സതീശൻ്റെ പ്രതികരണം.

രക്തസാക്ഷിയെ കിട്ടിയാൽ സിപിഐഎമ്മിന് ലോട്ടറി അടിച്ചത് പോലെയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ബിജെപിയുടെയും സംഘപരിവാറിന്റെയും പണി വർഗീയത പരത്തി വോട്ട് നേടലാണ്. എന്നാൽ സിപിഐഎം അങ്ങനെ ചെയ്താലോയെന്നും സതീശൻ ചോദിച്ചു. ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും മാറി മാറി പ്രീണിപ്പിച്ചു. ഇപ്പോൾ ഭൂരിപക്ഷവും ഇല്ല ന്യൂനപക്ഷവുമില്ല. തെരഞ്ഞെടുപ്പിന് മുൻപ് 400 രൂപ പെൻഷൻ കൂട്ടി. ആളുകൾ അത് വാങ്ങിയ ശേഷം യുഡിഎഫിന് വോട്ട് ചെയ്തു. ജനങ്ങൾക്ക് നല്ല ബോധമുണ്ടെന്നും സതീശൻ പ്രതികരിച്ചു.

SCROLL FOR NEXT