കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ 
KERALA

"കോഴിക്കോട് ജില്ലയിൽ നിന്ന് എൽഡിഎഫ് എംഎൽഎമാർ ഉണ്ടാകില്ല"; 13 സീറ്റ് നേടുമെന്ന് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ

ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ല യുഡിഎഫ് തൂത്തുവാരുമെന്ന് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ. 13 സീറ്റും യുഡിഎഫിൻ്റെ കൈയിൽ വരുമെന്നും ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ കോഴിക്കോട് ജില്ലയിൽ നിന്ന് എൽഡിഎഫിന് എംഎൽഎമാർ ഉണ്ടാകില്ല. ഭരണവിരുദ്ധ വികാരത്തിനെതിരെ വോട്ട് ചെയ്തത് എൽഡിഎഫ് പ്രവർത്തകർ തന്നെയാണ്. അതുകൊണ്ട് തന്നെ ജില്ല യുഡിഎഫിൻ്റെ കൈയിൽ സുരക്ഷിതമാണ്. കൊയിലാണ്ടിയിൽ തൻ്റെ ഭൂരിപക്ഷം അഞ്ച് അക്കം കടക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു.

SCROLL FOR NEXT