ഉമാ തോമസ് 
KERALA

മഞ്ജു പറഞ്ഞ കാര്യങ്ങൾ ദിലീപ് വളച്ചൊടിക്കുന്നു; ഇതുവരെ പറയാത്ത വാദങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്: ഉമാ തോമസ്

എന്നും അവൾക്കൊപ്പമാണ് എന്നും ഉമാ തോമസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് സമ്പൂർണ നിതി ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎൽഎ. എന്നും അവൾക്കൊപ്പമാണ്. അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്നത് ആലോചനയിലുണ്ട്. വിധി പകർപ്പ് പഠിച്ചതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും ഉമാ തോമസ് വ്യക്തമാക്കി.

മഞ്ജു വാര്യർക്കെതിരായ ദിലീപിൻ്റെ പരാമർശം വളച്ചൊടിക്കൽ ആണെന്നും, ഇതുവരെ പറയാത്ത വാദങ്ങൾ ദിലീപ് ഇപ്പോൾ ഉന്നയിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു. കാര്യങ്ങൾ വഴി തിരിച്ചുവിടാനാണ് നീക്കം നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT