എറണാകുളം: പെരുമ്പാവൂരിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ട് താഴം പാലത്തിന്റെ അടിയിലാണ് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതിഥി തൊഴിലാളി ആണ് മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
അമിത ലഹരി ഉപയോഗമാണോ മരണകാരണം എന്നാണ് സംശയം. അഞ്ചുദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെ അജ്ഞാത മൃതദേഹമാണ് പെരുമ്പാവൂരിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇവിടെനിന്ന് മറ്റൊരു മൃതദേഹം കണ്ടെടുത്തിരുന്നു.