Source: News Malayalam 24x7
KERALA

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ

രാവിലെ 11 മണിക്കാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ച

Author : ന്യൂസ് ഡെസ്ക്

നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പെന്തക്കോസ്ത് സഭകളുടെ ഐക്യവേദി. യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പിന്തുണ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ച .

സഹായിച്ചവരെ തിരിച്ചു സഹായിക്കേണ്ടത് കടമയാണെന്ന് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ ദേശീയ പ്രസിഡൻറ് ബാബു പറയത്തുകാട്ടിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു . മുഖ്യമന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കുമെന്നും ബാബു പറയത്തുകാട്ടിൽ പറഞ്ഞു. ഇടതു പക്ഷ മുന്നണി സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിപൂർണമായി നടത്തി തരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT