തിരുവനന്തപുരം മെഡിക്കൽ കോളേജ് Source: Screengrab
KERALA

നൈറ്റ് ഡ്യൂട്ടിക്കിടെ വിദ്യാർഥിനികളെ കടന്നുപിടിക്കാൻ ശ്രമം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അജ്ഞാതൻ്റെ അതിക്രമം

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് വിദ്യാർഥികൾ പരാതി നൽകി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അജ്ഞാതൻ്റെ ആക്രമണം. നൈറ്റ് ഡ്യൂട്ടിക്കിടെ വിദ്യാർഥിനികളെ കടന്നുപിടിക്കാൻ ശ്രമം. ഇന്ന് പുലർച്ചയോടെയാണ് അജ്ഞാതൻ്റെ അതിക്രമം.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് വിദ്യാർഥികൾ പരാതി നൽകി. കത്രികയും കസേരയും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഡയാലിസിസ് ടെക്നോളജി നാലാം വർഷ വിദ്യാർഥികൾക്ക് നേരെയാണ് അതിക്രമം. സെക്യൂരിറ്റിയെ അറിയിച്ചിട്ടും വേണ്ട സഹായം ലഭിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

SCROLL FOR NEXT