KERALA

സ്വർണം നഷ്ടപ്പെട്ടെങ്കിൽ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്, ഒരു സാധാരണക്കാരനെ കൊണ്ട് ഇതൊക്കെ ചെയ്യാൻ കഴിയുമോ: ഉണ്ണികൃഷ്ണൻ പോറ്റി

മാധ്യമങ്ങളോട് പ്രത്യേകിച്ചൊന്നും വിശദീകരിക്കാൻ താത്പര്യമില്ലെന്നും പോറ്റി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണം മോഷണം പോയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് നേരെ വിരൽ ചൂണ്ടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബ്ദ സന്ദേശം. സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ന്യൂസ് മലയാളത്തോട് പറ‍ഞ്ഞു. താൻ എന്തെങ്കിലും ചെയ്തുണ്ടെങ്കിൽ കണ്ടെത്തൂ എന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെല്ലുവിളി. മാധ്യമങ്ങളോട് പ്രത്യേകിച്ചൊന്നും വിശദീകരിക്കാൻ താത്പര്യമില്ലെന്നും പോറ്റി പറഞ്ഞു.

ഇടപെട്ടിട്ടുള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. ഞാൻ എവിടെയും കൊണ്ടുപോയി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. ഒരു സാധാരണക്കാരനെ കൊണ്ട് ഇതൊക്കെ ചെയ്യാൻ കഴിയുമോ? വിഷയത്തിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. മാധ്യങ്ങളോട് ഒന്നും സംസാരിക്കാനില്ല, ഉണ്ണികൃഷ്ണൻ പോറ്റി.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി എവിടെ എന്നതിൽ അവ്യക്തത തുടരുകയാണ്. പുളിമാത്തിലെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉണ്ടോ എന്നതിൽ വ്യക്തത ഇല്ല. ഇന്നലെ വൈകുന്നേരം ഇയാൾ വീട്ടിൽ നിന്നിറങ്ങിയതായാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അമ്മ പറയുന്നത്.

SCROLL FOR NEXT